85ാം വയസ്സിലും കളിക്കളത്തിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന പേസ് ബൗളര്‍ സെസില്‍ റൈറ്റ് വിരമിക്കലിന് ഒരുങ്ങുന്നു. 60വര്‍ഷം കൊണ്ട് താരം സ്വന്തമാക്കിയതാകട്ടെ 7000 വിക്കറ്റുകള്‍്. വിന്‍ഡീസ് ഇതിഹാസങ്ങളായ വിവ് റിച്ചാര്‍ഡ്സിനോ, ഗാരി സോബോഴ്സിനോ, ഫ്രാങ്ക് വോറെല്ലിനോ ഒപ്പം സെസില്‍ റൈറ്റ്സ് എത്തില്ലെങ്കില്‍പോലും ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും കൂടുതല്‍ നാള്‍ സാന്നിധ്യം അറിയിച്ച താരമെന്നനിലയില്‍ അവരെയെല്ലാം മറികടന്നിരിക്കുകയാണ് 85കാരനായ റൈറ്റ്.

കഴിഞ്ഞ ദിവസമാണ് സെസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് സെസിലിന്റെ വിരമിക്കല്‍ മത്സരം

ക്രിക്കറ്റ് ഇതിഹാസങ്ങളായ വെസ് ഹാളിനും സര്‍ ഗാരിഫീല്‍ഡ് സോബേഴ്സിനുമൊപ്പമാണ് സെസില്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ജമൈക്കന്‍ ടീമിലായിരുന്നു അരങ്ങേറ്റം കുറിച്ചത്.1877-ല്‍ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറുമ്പോള്‍ സെസിലിന്റെ പ്രായം 49 ആയിരുന്നു. പിന്നീട് 1959-ല്‍ സെസില്‍ ഇംഗ്ലണ്ടിലേക്ക് പോവുകയും അവിടെ സെന്‍ട്രല്‍ ലാന്‍സഷെയര്‍ ലീഗില്‍ ക്രോംപ്റ്റണ് വേണ്ടി കളിക്കുകയും ചെയ്തു.

പിന്നീട് 1962-ല്‍ ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ച സെസില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായി വളര്‍ന്നു. 1970കളില്‍ വിന്‍ഡിസിന്റെ പേസ് ആക്രമണത്തിന്റെ മുന്‍ നിരയില്‍ റൈറ്റുണ്ടായിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തില്‍ അഞ്ച് സീസണില്‍ നിന്നായി 538 വിക്കറ്റ് വരെ റൈറ്റ് വീഴ്ത്തിയിരുന്നു.

ക്രിക്കറ്റ് മൈതാനത്തോട് വിടപറയേണ്ട സമയം അടുത്തു എന്നാണ് റൈറ്റ് ഇപ്പോള്‍ പറയുന്നത്. ഇത്രയും നാള്‍ കളിക്കളത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കിയത് എന്താണെന്ന് എനിക്കും അറിയണമെന്നുണ്ട്, പക്ഷേ എനിക്കത് നിങ്ങളോട് പറയാനാവില്ല, 20 ലക്ഷത്തോളം ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച താരം പറയുന്നു. പ്രത്യേകിച്ചൊന്നും ഞാന്‍ കഴിച്ചില്ല, എന്നാല്‍ എന്ത് കിട്ടിയാലും കഴിക്കും. മദ്യപാനം അധികമില്ലായിരുന്നു, ബിയര്‍ മാത്രം.

വെറുതെ ഇരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ടിവി കാണാനും. ആ സമയം നടക്കാന്‍ പോവാനോ, ഗാരേജിലെ പണികളോ തീര്‍ക്കാനാവും ഞാന്‍ നോക്കുക, റൈറ്റ് പറഞ്ഞു. മറ്റാര്‍ക്കും മറികടക്കാന്‍ കഴിയാത്ത ഈ നേട്ടത്തോടെ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്് ഈ വിന്‍ഡീസ് പേസ് ബൗളര്‍.