യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ യുവതി ഗുരുതരാവസ്ഥയില്‍

യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍. വടക്കുകിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ് സംഭവം.

ആറാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 23 കാരിയായ അലക്സ തെരേസാസ് 80 അടി താഴ്ചയിലേക്ക് വീണത്.

ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here