ടാറ്റ ഹാരിയര്‍ എസ്യുവിയില്‍ ഇലക്ട്രിക് സണ്‍റൂഫ്

ഹാരിയര്‍ എസ്യുവിയില്‍ ഇലക്ട്രിക് സണ്‍റൂഫ് നല്‍കും. ടാറ്റ മോട്ടോഴ്സാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടാറ്റ മോട്ടോഴ്സ് ജെനുവിന്‍ ആക്സസറീസ് മുഖേന ആക്സസറി എന്ന നിലയിലാണ് ഇലക്ട്രിക് സണ്‍റൂഫ് ലഭ്യമാക്കുന്നത്. 95,100 രൂപയാണ് വില.

നിലവിലെ ടാറ്റ ഹാരിയര്‍ ഉടമകള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഇലക്ട്രിക് സണ്‍റൂഫ് വാങ്ങാന്‍ കഴിയും. തൊട്ടടുത്ത ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചാല്‍ മതി. സണ്‍റൂഫ് സ്ഥാപിക്കാനുള്ള ചെലവ് വേറെ നല്‍കേണ്ടിവരും. ഈ തുക വിവിധ ഡീലര്‍ഷിപ്പുകളില്‍ വ്യത്യസ്തമായിരിക്കും.

പ്രമുഖ സണ്‍റൂഫ് നിര്‍മ്മാതാക്കളായ വെബ്ആസ്റ്റോ ആണ് ടാറ്റ ഹാരിയറിന്റെ ഇലക്ട്രിക് സണ്‍റൂഫ് (എച്ച്-300) നിര്‍മ്മിക്കുന്നത്. വെബ്ആസ്റ്റോയില്‍നിന്ന് പരിശീലനം ലഭിച്ച വിദഗ്ധരായിരിക്കും സണ്‍റൂഫ് സ്ഥാപിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

ഇലക്ട്രിക് സണ്‍റൂഫ് സ്ഥാപിക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷക്കാലത്തെ വാറന്റി ലഭിക്കും. ‘വീനസ’് കമ്പനിയുടെ ടിന്റഡ് പ്രൊട്ടക്റ്റീവ് ഗ്ലാസ് സഹിതമാണ് എച്ച്-300 സണ്‍റൂഫ് വരുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. അള്‍ട്രാവയലറ്റ് വികിരണവും സൂര്യരശ്മികളും വ്യതിചലിപ്പിക്കാന്‍ കഴിയുന്നതാണ് ഗ്ലാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News