ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള 5 മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പര കാര്യവട്ടം സ്പോട്സ് ഹബ് സ്റ്റേഡിയത്തില്‍ നാളെ ആരംഭിക്കും.

ഈ മാസം 31നും സെപ്തംബര്‍ 2, 4, 6 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. ആദ്യ 3 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് മനീഷ് പാണ്ഡെയാണ്.

അവസാനത്തെ 2 മൽസരങ്ങൾക്കുള്ള ടീമിനെ ശ്രേയസ് അയ്യരാണു നയിക്കുക. കേരളതാരം സഞ്ജു സാംസൺ ആണ് വിക്കറ്റ് കീപ്പർ.

ഏകദിന പരമ്പരയുടെ ട്രോഫി സ്‌പോർട്ട്‌സ് ഹബിൽ നടന്ന ചടങ്ങിൽ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമയും മനീഷ് പാണ്ഡെയും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.