വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ

വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അജിത്തിനാണ് സംഘം വൃക്ക വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തത്.

ശാസ്താംകോട്ട സ്വദേശിയായ അജയൻ 46 പുനലൂർ സ്വദേശി രമേശ് 26,കരുനാഗപ്പള്ളി സ്വദേശി രതീഷ് 27 എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

കൊട്ടാരക്കര ഡിവൈഎസ്പി നാസ്സറുദ്ദീൻ, സിഐ ബിനുകുമാർ, എസ്സ് ഐ മാരായ രാജീവ്, സാബുജി പോലീസുകാരായ രാജേഷ്, ബിനു ജോർജ്ജ്, അജു ഡി തോമസ്, രതീഷ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുള്ളതായി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News