തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ച വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ച വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം. മൂന്നാവര്‍ഷ വിദ്യാര്‍ത്ഥി ആഷിക്കിന് ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രീയ നിര്‍ദ്ദേശിച്ചു. അക്രമത്തില്‍ തലക്ക് പരിക്കേറ്റ ആഷിക്ക് ഇന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ലോ കോളേജില്‍ കെ എസ് യു പ്രവര്‍ത്തകരുടെ അക്രമത്തില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഈ ഭവത്തില്‍ ഗുരുതര പരിക്ക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആഷിക്കിനായിരുന്നു. എന്നാല്‍ ചികിത്സക്ക് ശേഷം ആഷിക്ക് വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് തലയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആഷിക്കിനെ അടിയന്തര ശസ്ത്രക്രിയക്ക് വിദേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജിയുടെ മകനടക്കം രണ്ട് കെ എസ് യു പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പൊലീസും കസ്റ്റഡിയില്‍ എടുത്തു. കാറില്‍ നിന്ന് മദ്യ കുപ്പികളും മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യുപ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News