പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മേല്‍ക്കെ നേടി എല്‍ഡിഎഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മേല്‍ക്കെ നേടി എല്‍ഡിഎഫ്. തര്‍ക്കങ്ങളില്‍ ചിതറിത്തെറിച്ച് യുഡിഎഫും എന്‍ഡിഎയും. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രതിസന്ധി ഘട്ടത്തിലും ഗ്രൂപ്പ് വിജയത്തിനായി കരുക്കള്‍ നീക്കി പി ജെ ജോസഫ്. നിഷാ ജോസ് കെ മാണിക്കെതിരെ പാളയത്തില്‍ പട.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയും പിജെ ജോസഫും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാകാത്ത വിധം രൂക്ഷമായി. അതിനിടെ നിഷാ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാളയത്തില്‍ പടയുണ്ട്. കെ എം മാണിയുടെ പെണ്‍മക്കളില്‍ രണ്ടു പേര്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചതായാണ് സൂചന.

ഇതോടെ നിഷയൊഴികെ ആരെയും പിന്തുണയ്ക്കാമെന്നും ചിഹ്നം അനുവദിക്കാമെന്ന നിലപാടിലേക്കും ജോസഫ് വിഭാഗം എത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും വൈകിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗത്തിന് ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്‍ഡിഎയിലും സ്ഥിതി വ്യത്യസ്തമല്ല. ബി ഡി ജെ എസും പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസും പാലാ സീറ്റിനായി താത്പര്യം അറിയിച്ചു. ബി ജെ പി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുള്ള സാഹചര്യത്തില്‍ എന്‍ഡിഎ സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അറിയിച്ചു.

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിന് തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടാനായി. വരും ദിനങ്ങളില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളും ഇടതുമുന്നണി സജീവമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News