പ്രശസ്ത നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി , ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.

ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാജീവ് നായര്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റിങ് -സാജന്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ :- റോഷന്‍ ചിറ്റൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല-അജി കുറ്റിയാണി. മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സഖി എല്‍സ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.