പ്രളയ ദുരിതാശ്വാസത്തിന് എന്തിനാണ് ഇത്രയും പണമെന്ന് ചോദിക്കുന്നവരോട്; കേന്ദ്രം തരുന്നതും കേരളം ചെലവഴിക്കുന്നതുമായ കണക്കുകള്‍ വിവരിച്ച് മുഖ്യമന്ത്രി

ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ഇത്രയും പണം എന്തിനെന്ന് ചോദിക്കുന്നവരുണ്ട്. കേന്ദ്രമാനദണ്ഡപ്രകാരം ലഭിക്കുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുക പുനരധിവാസത്തിനായി കേരളത്തില്‍ ചെലവഴിക്കുന്നുണ്ട്. ഈ തുക കൂടി കണ്ടെത്താനാണ് ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മലയോര മേഖലയില്‍ വീടിന് 75 മുതല്‍ 100 ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് കേന്ദ്രമാനദണ്ഡം 1,01,900 രൂപയും സമതല പ്രദേശങ്ങളില്‍ 95,100 രൂപയുമാണ്. എന്നാല്‍ കേരളം നല്‍കുന്നത് 4ലക്ഷം രൂപയാണ്. 60 മുതല്‍ 74ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് മലയോര മേഖലയില്‍ 76,500രൂപയും സമതലങ്ങളില്‍ 71000 രൂപയുമാണ് കേന്ദ്രമാനദണ്ഡം.

കേരളം നല്‍കുന്നത് 2.5ലക്ഷം രൂപയാണ്. മലയോരത്ത് 30 മുതല്‍ 59ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 51,000രൂപയും സമതലങ്ങളില്‍ 47500 രൂപയുമാണ് കേന്ദ്ര മാനദണ്ഡം. കേരളം നല്‍കുന്നത് 1.25ലക്ഷം രൂപയാണ്. 16മുതല്‍ 29ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് കേന്ദ്രമാനദണ്ഡം മലയോരമേഖലയില്‍ 30500 രൂപയും സമതലങ്ങളില്‍ 28500രൂപയുമാണ്. കേരള സര്‍ക്കാര്‍ നല്‍കുന്നത് 60,000രൂപയാണ്. കുറഞ്ഞത് 15ശതമാനം നാശം സംഭവിച്ച വീടുകള്‍ക്ക് കേന്ദ്രമാനദണ്ഡം 5200 രൂപയാണ്. എന്നാല്‍ കേരളസര്‍ക്കാര്‍ 10,000രൂപയാണ് നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തിനാണ് പ്രളയ ദുരിതാശ്വാസത്തിനായി ഇത്രയും പണം കേരളത്തിന് ആവശ്യമെന്ന് ചിലരെങ്കിലും സംശയം ചോദിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ധനസഹായം ലഭ്യമാക്കാനാണ് ശ്രമം. കേന്ദ്രമാനദണ്ഡപ്രകാരം ലഭിക്കുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുക പുനരധിവാസത്തിനായി കേരളത്തില്‍ ചെലവഴിക്കുന്നുണ്ട്. ഈ തുക കൂടി കണ്ടെത്താനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ പരമാവധി സഹകരണം സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News