കേരള ചരിത്രത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലസ്ഥാന നഗരിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളിലൊന്നുകൂടിയായ വിജെടി ഹാള്‍ ഇനി മുതല്‍ അയ്യങ്കാളി ഹാള്‍ എന്ന് അറിയപ്പെടും.

അയ്യങ്കാളിയുടെ 156 ാം ജന്മദിന പരുപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്.

കേരളത്തിന്റെ സാംസ്‌കാരിക നവോഥാനമുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ച നവോഥാന നായകന്‍ അയ്യങ്കാളിയോടുള്ള ആദര സൂചകമായിട്ടാണ് പേര് മാറ്റുന്നത്.

ബ്രിട്ടീഷ് രാജ്ഞിയായിരുന്ന അലക്‌സാണ്ട്രീന വിക്ടോറിയയുടെ കിരീട ധാരണത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് 1896 ല്‍ വിജെടി ഹാള്‍ നിര്‍മ്മിച്ചത്.

ശ്രീമൂലം തിരുനാളിന്റെ കാലത്ത് നിര്‍മിച്ച ഈ ഹാള്‍ ശ്രീമൂലം പ്രജാസഭയുടെ നിയമസഭാ മന്ദിരമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു അയ്യങ്കാളി.

1911 ഡിസംബര്‍ 5 നാണ് അയ്യങ്കാളിയെ തിരുവിതാംകോട്ട് ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയി നോമിനേറ്റ് ചെയ്തത്.