ഇനി യുദ്ധമെന്ന് പാക് മന്ത്രി; കശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകും: പാക്കിസ്ഥാന്‍

ഇസ്‍ലാമബാദ്: ഇന്ത്യയുമായി പാക്കിസ്ഥാന്‍ യുദ്ധത്തിനൊരുങ്ങുന്നതായി പാക്കിസ്ഥാന്‍ റെയില്‍ വേ മന്ത്രി ഇന്ത്യ–പാക്കിസ്ഥാന്‍ യുദ്ധം ഒക്ടോബറിലോ അതു കഴിഞ്ഞുള്ള മാസമോ നടക്കുമെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്.

കശ്മീരിലെ പോരാട്ടത്തിന് തീരുമാനമാക്കേണ്ട സമയം വന്നിരിക്കുന്നുവെന്നും അദ്ദേഹം റാവൽപിണ്ടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കുമെന്നും പാക്കിസ്ഥാൻ മന്ത്രി പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുമായുള്ള ചര്‍ച്ചകളുടെ സാധ്യത ഇനിയും തേടുന്നവര്‍ മണ്ടന്‍മാരാണ് ഇന്ത്യയുടെ മുസ്ലീം വിരുദ്ധത ജിന്ന നേരത്തെ തിരിച്ചറിഞ്ഞതാണെന്നും ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ആണവായുധ യുദ്ധത്തെക്കുറിച്ചു പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു ദിവസത്തിനിപ്പുറമാണ് പാക്കിസ്ഥാൻ റെയിൽവേ മന്ത്രിയുടെ പ്രസ്താവന.

കശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും ആണവായുധം ഉപയോഗിക്കുന്നതിനു ഭയമൊന്നുമില്ലെന്നും ഇമ്രാൻ കഴിഞ്ഞ ദിവസം ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടാനുള്ള പാക്ക് ശ്രമം പരാജയപ്പെടുകയാണുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News