തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഇടപെടലിനെക്കുറിച്ചു വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി.

തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ തനിക്കുള്ള ഏക ബന്ധമെന്നും അതല്ലാതെ ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും യൂസഫലി വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്.

വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഒരു തരത്തിലും സാധ്യമാകില്ല, യുസഫലി പറഞ്ഞു.

ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിൻ്റെ വഴിക്ക് മാത്രമേ പോകുകയുള്ളു എന്നും യുസഫലി പ്രസ്താവനയില്‍ അറിയിച്ചു.