
രാത്രി ഏഴ് മണിയോടെയാണ് പൊൻമുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാൻ ഇല്ല എന്ന വിവരമറിയുന്നത്.
ഉടൻ തന്നെ ഇതിൽ ഇടപെടുകയും പോലീസിനോടും ഫയർഫോഴ്സിനോടും അടിയന്തിരമായി തിരച്ചിൽ തുടങ്ങുവാനും നിർദ്ദേശിച്ചു. ടൂറിസം ഡയറക്ടറിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിച്ചു.
മിനിസ്ട്രി ഓഫ് HRD യിലെ ആറംഗസംഘത്തിൽ പെട്ട അശോക് കുമാർ (63) കടുത്ത മൂടൽ മഞ്ഞ് കാരണം പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ നിന്നും മുക്കാൽ കിലോമീറ്ററോളം വഴി തെറ്റി വിജനമായ മലനിരകളിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. വൈകുന്നേരം 3:30 ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here