ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് സെപ്തംബര്‍ ആറിന്; എസ്എഫ്‌ഐയുടെ ഒയേഷി ഘോഷ് പ്രസിഡണ്ട് സ്ഥാനാര്‍ഥി

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്‌തംബർ ആറിന്‌ നടക്കും.

ഇത്തവണ 43 കൗൺസിലർമാരെ തെരഞ്ഞെടുക്കണം. ജെഎൻയു വിദ്യാർഥി യൂണിയൻ ഭരണഘടനയിൽ ഭേദഗതിവരുത്തിയാണ്‌ 31ൽനിന്ന്‌ കൗൺസിലർമാരുടെ എണ്ണം വർധിപ്പിച്ചത്‌.

സ്‌കൂൾ ഓഫ്‌ സാൻസ്‌ക്രിറ്റ്‌ ആൻഡ്‌ ഇൻഡിക്‌ സ്റ്റഡീസ്‌, സ്‌കൂൾ ഓഫ്‌ എൻജിനിയറിങ്‌, സ്‌പെഷ്യൽ സെന്റർ ഫോർ മോളിക്യുലാർ മെഡിസിൻ, സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ ഏസ്‌തെറ്റിക്‌സ്‌ എന്നിവിടങ്ങളിൽനിന്നാണ്‌ ഈ അധിക കൗൺസിലർമാരെ തെരഞ്ഞെടുക്കുക. സെപ്‌തംബർ നാലിന്‌ പ്രസിഡൻഷ്യൽ ഡിബേറ്റ്‌ നടക്കും. എട്ടിന്‌ ഫലപ്രഖ്യാപനം.

നിലവിൽ വിദ്യാർഥി യൂണിയൻ നയിക്കുന്ന എസ്എഫ്‌ഐ ഉൾപ്പെടുന്ന ഇടതു വിദ്യാർഥി സഖ്യം പ്രചാരണം ആരംഭിച്ചു.

എസ്എഫ്‌ഐ, എഐഎസ്എ, എഐഎസ്എഫ്‌, ഡിഎസ്എഫ് സംഘടനകൾ സഖ്യമായാണ്‌ മത്സരിക്കുന്നത്‌. ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി ഒയ്ഷി ഘോഷ്‌ (എസ്എഫ്‌ഐ), വൈസ് പ്രസിഡന്റായി സാകേത്‌ മൂൺ (ഡിഎസ്എഫ്),

ജനറൽ സെക്രട്ടറിയായി സതീഷ്‌ ചന്ദ്രയാദവ്‌ (എഐഎസ്എ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ്‌ ഡാനിഷ്‌. (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.

2016 മുതൽ സഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിച്ച എസ്‌എഫ്‌ഐ പ്രസിഡന്റ്‌ സ്ഥാനത്തേക്കാണ്‌ ഇത്തവണ മത്സരിക്കുന്നത്‌. എബിവിപി, എൻഎസ്‌യുഐ, ബിഎപിഎസ്എ തുടങ്ങിയ സംഘടനകളും മത്സരരംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News