ഓണവിപണിയിൽ കൈയടക്കാൻ കശുവണ്ടി വികസന വകുപ്പ്

കശുവണ്ടി പരിപ്പ് 25 ശതമാനം വിലകുറച്ച് വിറ്റ് ഓണവിപണിയിൽ കൈയടക്കാൻ കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സും പുറത്തിറക്കുന്ന പരിപ്പാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. മുന്തിയ ഇനമായ 150 ഗ്രേഡ് അണ്ടിപ്പരിപ്പിന് ഓണവിപണയിൽ 470 രൂപ വില കുറയും.

പ്രതിസന്ധിയിലായ കശുവണ്ടി മേഖലയ്ക്ക് ഓണവിപണി താങ്ങാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനുംക്യാപക്സും വിപണിയിൽ ഇറക്കുന്ന കശുവണ്ടി പരിപ്പുകൾക്ക് 25 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, മുന്തിയ ഇനം പരിപ്പായ 150 ഗ്രേഡിന്‍റെ വില 1850 ൽ നിന്ന് 1370ലേക്ക് എത്തും. 150 ഗ്രേഡ് പരിപ്പിന്റെ വിപണോദ്ഘാടനം മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.

സ്വകാര്യ കശുവണ്ടി ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 20 % ഓണം ബോണസ് നൽകാമെന്ന് മുതലാളിമാർ സമ്മതിച്ചെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ചുരുക്കത്തിൽ ദുരിതം അനുഭവിക്കുന്ന കശുവണ്ടി തൊഴിലാളിക്ക് സമൃദിയുടെ ഓണം സമ്മാനിക്കുന്നതിനൊപ്പം വകുപ്പിനെ മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ കൂടിയാണ് ഈ ഓണക്കാലത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News