കുവൈറ്റിൽ ഇനി മുതൽ 12 വയസ്സിനു മുകളിലുള്ള മക്കൾക്ക് കുടുംബ വിസ നൽകുന്നതിനു വിലക്ക് ഏർപ്പെടുത്തി.
നിലവിൽ ആൺകുട്ടികളായ മക്കൾക്ക് 15 വയസ്സും അവിവാഹിതയായ പെൺകുട്ടികൾക്ക് 18 വയസുമായിരുന്നു വിസ നൽകുന്നതിനുള്ള പ്രായ പരിധി.
ഇതിനു പുറമെ 7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുടുംബ വിസ നൽകുന്നത് നിർത്തലാക്കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിലേക്കുള്ള പ്രവാസികളുടെ വരവ് നിയന്ത്രിക്കാൻ വിവിധ തലങ്ങളിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്നും 500 ദിനാറായി ഉയർത്തുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here