കശ്മീരിന്റെ ജനകീയ സമരമുഖങ്ങളെ എന്നും മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് മുഹമ്മദ് യൂസഫ് തരിഗാമി എന്ന സിപിഐഎം നേതാവ്. കശ്‌മീരിൽ സിപിഐഎമ്മിനുള്ള ഏക എംഎൽഎ ആണെങ്കിലും ഇത്രത്തോളം ജനകീയനായ നേതാവിനെ കശ്മീരിൽ കാണാൻ സാധിക്കില്ല. കത്വ കേസിലടക്കം ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവന്നത് തരിഗാമിയുടെ ഇടപെടലൽ ഒന്നു മാത്രമാണ്. കഴിഞ് 20 ദിവസത്തോളമായി വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിയെ സന്ദർശിക്കാൻ സുപ്രിംകോടതി യെച്ചൂരിക്ക് അനുവാദം നൽകിയപ്പോൾ സിപിഐഎം എന്ന പാർട്ടിയുടെ വിജയം രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾക്ക് പോലും സാധിക്കാത്ത ഒന്നായി മാറി.

ജമ്മു കശ്മീരിൽ സിപിഐ എം എണ്ണപ്പെട്ട ശക്തിയൊന്നുമല്ലെങ്കിലും ആകെയുള്ളത് ഒരു നിയമസഭാ സാമാജികൻ. എന്നാൽ, ജനകീയപ്രശ്നങ്ങളിൽ ഇടപെടാൻ വേണ്ടത് രാഷ്ട്രീയസ്ഥൈര്യവും മനുഷ്യത്വവുമാണെന്ന് തെളിയിക്കുകയാണ് മുഹമ്മദ് യൂസഫ് തരിഗാമി എന്ന ഒറ്റയാൻ. കത്വ പീഡനക്കേസ് ജനകീയശ്രദ്ധയിൽ കൊണ്ടുവന്നതിൽ മുഹമ്മദ് യൂസഫ് തരിഗാമി വഹിച്ച പങ്ക് ചെറുതല്ല. കുൽഗാമിൽനിന്നുള്ള എംഎൽഎയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമാണ് തരിഗാമി. ഒരുപക്ഷേ സിപിഐ എം ഇടപെട്ടില്ലായിരുെന്നങ്കിൽ അസിഫ ബാനു എന്ന കുഞ്ഞിന്റെ ദാരുണവും ക്രൂരവുമായ വധത്തെക്കുറിച്ച് നാടറിയില്ലായിരുന്നു. സിപിഐ എം പ്രവർത്തകരുടെ നിതാന്തജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് പൊലീസിന്റെ ഇടപെടൽ ഉണ്ടായത്.

വർഗീയതയും മതമൗലികവാദവുംകൊണ്ട് മുറിവേറ്റ ജമ്മുവിൽ ജനകീയ സമരമുഖങ്ങളിൽ മുൻ പന്തിയിലുള്ള തറിഗാമിയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുളഞ്ഞ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത്. ഈ മാസം 5മുതൽ തരിഗാമി വീട്ടുതടങ്കളിൽ ആണ്. ആരെയും കാണണോ പ്രതിഷേധിക്കാനോ അനുവാദമില്ല. എന്നാൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിജെപിയിടെ രാഷ്ട്രീയ വെല്ലുവിളികളെ അട്ടിമറിചാണ് തരിഗാമിയെ സന്ദർശിക്കാനുള്ള അനുമതി സുപ്രിംകോടത്തിയിൽ നിന്ന് നേടിയെടുത്തത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് പോലും നിസ്സംഗമായി നോക്കിനിന്നപ്പോൾ കശ്മീർ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ സിപിഐഎം പാർട്ടിയുടെ കൂടി ജയമാണ് തരിഗാമിയെ സന്ദർശിക്കാനുള്ള കോടതി വിധി.