കോൺഗ്രസ് എംഎൽഎ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ

കോൺഗ്രസ് എംഎൽഎ കള്ളക്കേസിൽ കുടുക്കിയതായി കോൺഗ്രസ് പ്രവർത്തകന്റെ പരാതി. എറണാകുളം കുന്നത്തുനാട് എം എൽ എ, വി പി സജീന്ദ്രനെതിരെയാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ടിനു ജേക്കബിന്റെ ആരോപണം. എം എൽ എ യുടെ പരാതിയിൽ നിരപരാധിയായ തനിക്ക് ദിവസങ്ങളോളം പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്നുവെന്നും ടിനു ആരോപിച്ചു.

കുന്നത്തുനാട് ഐരാപുരം സ്വദേശിയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകനുമായ ടിനു ജേക്കബാണ് വി പി സജീന്ദ്രൻ എം എൽ എയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ടിനുവിന്റെ ആരോപണം ഇങ്ങനെയാണ്:

വി പി സജീന്ദ്രൻ എംഎൽഎ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഡിസിസി സെക്രട്ടറി ജയ കുമാറിന്റെ പേരിൽ ഫേസ് ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ ജയകുമാർ പോലീസിൽ പരാതി നൽകി. ഈ പരാതിയിൽ എം എൽ എ യെ പോലീസ് ചോദ്യം ചെയ്യുമെന്നും അതിനായി സ്പീക്കറുടെ അനുമതി തേടിയെന്നും മാധ്യമങ്ങളിൽ വാർത്ത വന്നു. ഈ വാർത്തയുടെ നിജസ്ഥിതി അറിയുന്നതിനായി കോൺഗ്രസ്സ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഈ വാർത്ത താൻ ഫോർവേഡ് ചെയ്തു. ഇതാണ് എംഎൽഎയെ ചൊടിപ്പിച്ചതെന്ന് ടിനു പറഞ്ഞു. തനിയ്ക്കും സ്പീക്കർക്കും മാനഹാനി വരുത്തും വിധം വാർത്ത പ്രചരിപ്പിച്ച ടിനുവിനെതിരെ കേസെടുക്കാൻ ഡിജിപിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ സ്പീക്കർക്ക് പരാതി നൽകി. ഇതെ തുടർന്ന് ദിവസങ്ങളോളം തനിക്ക് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വന്നുവെന്ന് ടിനു പറഞ്ഞു. കൂലിപ്പണിക്കാരനായ തനിക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കിയെന്നും ടിനു പറഞ്ഞു.

എം എൽ എ കാരണം തനിക്കനുഭവിക്കേണ്ടി വന്ന മാനസിക പീഡനത്തെ സംബന്ധിച്ചും പ്രയാസങ്ങളെ സംബന്ധിച്ചും രാഹുൽ ഗാന്ധിക്കുൾപ്പടെ കത്തയക്കാൻ തയ്യാറെടുക്കുകയാണ് ടിനു ജേക്കബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News