രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേത്

ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട് ്.രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേത്.അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയില്‍ ഡല്‍ഹി കഴിഞ്ഞാല്‍ മികച്ച പൊലീസ് സേന കേരളത്തിലേത്. ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ലോക്നീതി സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് നിരീക്ഷണം.

മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്. ഡല്‍ഹിയ്ക്ക് 1.03 ഇന്‍ഡ്കസ് പോയിന്റും കേരളത്തിന് 0.89 ഇന്‍ഡ്കസ് പോയിന്റും. ബജറ്റ് വിഹിതത്തില്‍ കേരളവും ഡല്‍ഹിയും മഹാരാഷ്ട്രയ്ക്ക് പിന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here