ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിലേതെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ കാര്യത്തില്‍ ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം മികവില്‍ ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ലോക്‌നീതി സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയാറാക്കിയ രാജ്യത്തെ പൊലീസിങ് റിപ്പോര്‍ട്ടിലാണ് (2019) നിരീക്ഷണം.

പഠന റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. പൊലീസിലെ ആള്‍ബലത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയും കേരളവും ബലാബലം നില്‍ക്കുമ്പോള്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്. ഡല്‍ഹിയ്ക്ക് 1.03 ഇന്‍ഡ്കസ് പോയിന്റും കേരളത്തിന് 0.89 ഇന്‍ഡ്കസ് പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ബജറ്റ് വിഹിതത്തില്‍ കേരളവും ഡല്‍ഹിയും മഹാരാഷ്ട്രയ്ക്ക് പിന്നിലാണ്. റിപ്പോര്‍ട്ട് പ്രകാരം 2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയര്‍ലെസ് ഫോണോ പോലുമില്ലാത്ത 24 പൊലീസ് സ്റ്റേഷനുകള്‍ രാജ്യത്തുണ്ട്. ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായാണ് ഈ 24 സ്റ്റേഷനുകള്‍.

അതേസമയം കേരളത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ ശരാശരി 6 മുതല്‍ 10 വരെ കംപ്യൂട്ടറെങ്കിലുമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. വാഹനമില്ലാത്ത പൊലീസ് സ്റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളില്‍. ഇക്കാര്യത്തിലും കേരളത്തിന്റെ നില ഏറെ ഭേദമാണ്. പൊലീസ് സ്റ്റേഷനുകള്‍ക്കു സ്വന്തമായുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളാണ് മുന്നില്‍. കേരളത്തിലെ സ്റ്റേഷനും പരിസരവും ഇരിക്കുന്ന സ്ഥലത്തെക്കാള്‍ ഇരട്ടിയാണ് ഒട്ടുമിക്കയിടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News