പാലായില്‍ എല്‍ഡിഎഫിന് വിജയസാധ്യത; നിലനില്‍ക്കുന്നത് അനുകൂലമായ അവസ്ഥ; എല്‍ഡിഎഫിന് വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫിന് ജനങ്ങള്‍ വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്നും സാഹചര്യം മാറിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീംകോടതി പറയുന്ന നിലപാടാണ് ഉള്ളത്. കോടതിവിധി മറിച്ചായാല്‍ അത് നടപ്പാക്കും. നവോത്ഥാനം വിശ്വാസത്തിനെതിരല്ല. അങ്ങനെ ചിലര്‍ പ്രചരിപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകളാണ് നവോത്ഥാനം. ഇതെല്ലാം തമ്മില്‍ വേര്‍തിരിവുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News