അഭയാ കേസ്: പ്രതികള്‍ക്ക് കുരുക്കായി അടയ്ക്ക രാജുവിന്റെ മൊഴി

തിരുവനന്തപുരം: അഭയാ കേസില്‍ പ്രതികള്‍ക്ക് കുരുക്ക് ആയി ദൃക്‌സാക്ഷി മൊഴി.

പ്രതികളെ അഭയ കൊല്ലപ്പെടുന്ന ദിവസം താന്‍ കോണ്‍വെന്റിനുള്ളില്‍ കണ്ടെന്ന് ദൃക്‌സാക്ഷിയും മോഷ്ടാവുമായ അടയ്ക്ക രാജു മൊഴി നല്‍കി.

മോഷണത്തിനായി താന്‍ എത്തിയപ്പോഴാണ് പ്രതികളെ കണ്ടത്. മോഷണത്തിന് മുന്‍പ് പരിസരം നിരീക്ഷിക്കാന്‍ താന്‍ തെങ്ങിന് മുകളില്‍ കയറിപ്പോഴാണ് പ്രതികളെ കണ്ടതെന്നും അടയ്ക്ക രാജു മൊഴി നല്‍കി.

അഭയ കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്നതിനിടെയാണ് ദൃക്‌സാക്ഷി സിബിഐക്ക് നല്‍കിയ മൊഴി ആവര്‍ത്തിച്ചത്.

അഭയയുടെ സഹപാഠിയും സഹവാസിയുമായ സിസ്റ്റര്‍ അനുപമ, കോണ്‍വന്റിന് അടുത്ത് താമസിക്കുന്ന സഞ്ജു പി മാത്യു എന്നിവര്‍ വിചാരണ ഘട്ടത്തില്‍ കൂറ് മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News