കോയമ്പത്തൂരില്‍ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം; ആക്രമണത്തിനിരയായത് പത്തനംതിട്ട സ്വദേശി അഞ്ജന

പാലക്കാട്: കോയമ്പത്തൂരില്‍ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം.

എട്ടിമട റെയില്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായ പത്തനംതിട്ട സ്വദേശി അഞ്ജനയാണ് ആക്രമണത്തിനിരയായത്. അഞ്ജനയെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

രാത്രി 1 മണിയോടെയാണ് സംഭവം. സ്റ്റേഷനിലെത്തി പട്ടാമ്പിയിലേക്ക് ട്രെയിനുണ്ടോയെന്ന് അന്വേഷിച്ച ശേഷം അക്രമി സ്റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ചെറുത്തു നിന്നതോടെ അഞ്ജനയെ കുത്തിപ്പരുക്കേല്‍പിക്കുകയായിരുന്നു.

ബഹളം കേട്ട് സഹജീവനക്കാര്‍ എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. പത്തനംതിട്ട ആറന്മുള സ്വദേശിയായ അഞ്ജനയ്ക്ക് കഴുത്തിനും കൈവിരലികളിലും പരിക്കേറ്റിട്ടുണ്ട്. അഞ്ജന പാലക്കാട് ഡിവിഷന്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി മലയാളത്തിലാണ് സംസാരിച്ചതെന്ന് അഞ്ജന പൊലീസിന് മൊഴി നല്‍കി

രാത്രി 7 മണി കഴിഞ്ഞാല്‍ രാവിലെ 7 മണിക്ക് മാത്രമാണ് എട്ടിമട സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്. രാത്രി സമയങ്ങളില്‍ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കോയമ്പത്തൂര്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News