ആമയെ കൊന്ന് കറിവെച്ചു തിന്നു; യുവാവ് പിടിയില്‍

ആമയെ കൊന്ന് കറിവെച്ചു കഴിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി. വെണ്ണൂര്‍ വടക്കേത്തറ കോളനിയില്‍ കുന്നത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനാണ് പിടിയിലായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡി രഞ്ജിത് രാജിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്.

വന്യജീവി സംരക്ഷണ നിയമപ്രകാരംമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണികൃഷ്ണനെതിരെ വനം വകുപ്പ് കേസെടുത്തത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News