
കശ്മീരിന്റെ ജനകീയ സമരമുഖങ്ങളില്‍ തരംഗമായി ‘തരിഗാമി.കശ്മീരില്‍ സിപിഐഎമ്മിനുള്ള ഏക എംഎല്‍എ.കത്വ കേസിലടക്കം ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവന്നത് തരിഗാമിയുടെ ഇടപെടലല്‍കൊണ്ട്. 20 ദിവസത്തോളമായി വീട്ടുതടങ്കലില്‍ കഴിയുന്ന തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി യെച്ചൂരിക്ക് അനുവാദം .ചെങ്കൊടിക്ക് കീഴില്‍ ബഹുജനങ്ങളെ അണിനിര്‍ത്തി പോരാടുന്ന സിപിഐഎമ്മിന്റെ കരുത്തനായ പോരാളി.കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നും 22 വര്‍ഷം തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധി.
സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച നായകന്‍.കത്വ കേസിലടക്കം ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവന്നത് തരിഗാമിയുടെ ഇടപെടലല്‍ ഒന്നുകൊണ്ട് മാത്രമാണ്. കഴിഞ്ഞ് 20 ദിവസത്തോളമായി വീട്ടുതടങ്കലില്‍ കഴിയുന്ന തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി യെച്ചൂരിക്ക് അനുവാദം നല്‍കിയപ്പോള്‍ സിപിഐഎം എന്ന പാര്‍ട്ടിയുടെ വിജയം രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും സാധിക്കാത്ത ഒന്നായി മാറി.ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വേണ്ടത് രാഷ്ട്രീയസ്ഥൈര്യവും മനുഷ്യത്വവുമാണെന്ന് തെളിയിക്കുകയാണ് തരിഗാമി.ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ നേതാവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here