വഴികളിലെല്ലാം ഗര്‍ഭനിരോധന ഉറകള്‍; വഴിനടക്കാന്‍ പറ്റാതെ കവടിയാര്‍ നിവാസികള്‍

വീടുകളിലേക്ക് പോകുന്ന വഴികളിലെല്ലാം ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറുള്ള നിവാസികള്‍. കവടിയാര്‍ കക്കോടില്‍ താമസിക്കുന്നവരാണ് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

റോഡ് ടാര്‍ ചെയ്യുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് മണ്ണില്‍ എണ്ണിയാലൊടുങ്ങാത്ത ഗര്‍ഭനിരോധന ഉറകള്‍ വന്‍തോതില്‍ കണ്ടത്. ഈ വഴി യാത്ര ചെയ്യുന്നവര്‍ക്കും, ഇവിടെ താമസിക്കുന്നവര്‍ക്കും ഇപ്പോള്‍ കോണ്ടം ചവിട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കക്കോടില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. റോഡ് നിര്‍മാണത്തിനായി പാത നികത്തുന്നതിനായുള്ള മണ്ണ് നല്‍കിയത് പ്രദേശത്തെ കോണ്ടം നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എന്ന കമ്പനിയാണ്.

മാലിന്യ പൈപ്പുകള്‍ക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗര്‍ഭ നിരോധന ഉറകള്‍ ആദ്യം പുറത്ത് ചാടുന്നത്. കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. മഴ കൂടി ആരംഭിച്ചതോടെ ഉറകള്‍ റോഡിലാകെ പരക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ വഴിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News