മോദി സ്തുതി:തരൂരിനെതിരെ നടപടിയില്ല; അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല

മോദി അനുകൂല പ്രസ്താവനയില്‍ ‘ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വീശദീകരണം ത്യപ്തികരമെന്ന് കെപിസിസി പ്രസിഡന്റ്. ശശി തരൂരിനെ അനുകൂലിച്ച് മുസ്ലിം എംകെ മുനീര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് മുനീര്‍ നിലപാട് വ്യക്തമാക്കിയത്. ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് മോദി ഫാനായി മാറാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവില്ല. കേരളത്തില്‍ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്‌സഭാംഗം.തരൂര്‍ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും തരൂര്‍ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel