പിവി സാമി മെമ്മോറിയൽ അവാർഡ് മമ്മൂട്ടിക്ക്

സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി.സാമിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആന്റ് സോഷ്യോ കൾച്ചറൽ അവാർഡിന് പ്രശസ്ത സിനിമാനടൻ മമ്മൂട്ടി അർഹനായി.

മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി.,ഡോ.സി.കെ.രാമചന്ദ്രൻ,സത്യൻഅന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്കാരത്തിന് മമ്മൂട്ടിയെ തിരഞെടുത്തതെന്ന് പി.വി.സാമി മെമ്മോറിയൽട്രസ്റ്റിന്റെ ട്രസ്റ്റി പി.വി.ഗംഗാധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് തവണ മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളം കമ്മ്യുണിക്കേഷൻസ് ചെയർമാൻ കൂടിയായ മമ്മൂട്ടി, പെയിൻ ആൻറ് പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്മന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡർ,പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന മൈ ട്രീ ചാലഞ്ച് തുടങ്ങിയ ഒട്ടേറെ സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുകയും സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.

സപ്തംബർ ഒന്നിന് കോഴിക്കോട് ടാഗോർസെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.ടി.വാസുദേവൻനായർ പുരസ്കാരം സമ്മാനിക്കും.

12മണിക്ക് നടക്കുന്ന അവാർഡ്ദാനസമ്മേളനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എം.പി.വീരേന്ദ്രകുമാർ എം.പി. അധ്യക്ഷതവഹിക്കും.

പി.വി.സാമി പുരസ്കാരത്തെ പരിചയപ്പെടുത്തി വയലാർരവി എം.പി. സംസാരിക്കും. പുരസ്കാരജേതാവിനെ മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് എഡിറ്റർ പി.വി.നിധീഷ് പരിചയപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News