ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്നവി മിസൈല്‍ രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചതിന്റെ വിഡിയോയും പുറത്തുവിട്ടു.

പാക്കിസ്ഥാന്‍ സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചത്.

പാക്ക് ആക്രമണസാധ്യതയുള്ളതിനാല്‍ ഗുജറാത്ത് തീരത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.