
മയക്കുമരുന്നിന് അടിമയായ മകളെ അമ്മ വീടിനുള്ളില്‍ ചങ്ങലക്കിട്ട് പൂട്ടി. മകള്‍ മയക്കുമരുന്ന് തേടി പോകുന്നത് തടയാനാണ് അമ്മ മകളെ പൂട്ടിയിട്ടത്.
പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. മകളെ താന്‍ മൂന്ന് തവണ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
പക്ഷേ മൂന്നോ നാലോ ദിവസത്തിന് ശേഷം മകളെ വീട്ടിലേക്ക് തിരിച്ചയച്ചു. എങ്ങനെയാണ് ലഹരിക്ക് അടിമയായ ഒരാള്‍ മൂന്ന് നാല് ദിവസങ്ങള്‍കൊണ്ട് അതില്‍ നിന്ന് മോചനം നേടുന്നതെന്നും അമ്മ ചോദിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here