മൂന്നാഴ്ചയില്‍ അധികമായി ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ എന്നെ അനുവദിക്കുന്നില്ല. അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

എന്റെ ഉമ്മ തീവ്രവാദിയല്ല. മെഹ്ബൂബ മുഫ്തി തടവുകാരിയെ പോലെയാണ് കഴിയുന്നതെന്നും എല്ലാ ദിവസവും രണ്ടോ മൂന്നോ തവണ അവരുടെ ബാഗുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സന പറഞ്ഞു.

അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്, രണ്ട് തവണ എം.പിയായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു തീവ്രവാദിയെ പോലെയാണ് പരിഗണിക്കുന്നത്- സന പറഞ്ഞു.