കല്ലും മണലും അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി മാറണം; പുതിയ തീരുമാനവുമായി മുഖ്യമന്ത്രി

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കല്ലും മണലും അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി മാറണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിന്റെ സവിശേഷതകള്‍ അനുസരിച്ചുള്ള നിര്‍മ്മാണ രീതികള്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച് ലോകത്താകമാനമുള്ള അനുഭവങ്ങള്‍ പഠിക്കുകയും അനുയോജ്യമായ സ്വീകരിക്കുകയും ചെയ്യണം.

പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതികള്‍ കൊണ്ടുവരുന്നത് ആലോചിക്കും. വീടിന്റെ ഭാഗങ്ങള്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കുകയും അത് കൊണ്ടുവന്ന് സ്ഥാപിക്കുകയും ചെയ്യുന്ന രീതികളെ കുറിച്ച് ആലോചിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here