ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി പറഞ്ഞു, സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയ്യാറായി. സുപ്രീംകോടതി ഇനി മാറ്റി പറഞ്ഞാല്‍ സര്‍ക്കാര്‍ അതനുസരിക്കും.

നേരത്തെ തന്നെ ഇതേ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്.വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് സിപിഎം പറഞ്ഞത് പുതിയ കാര്യമല്ല. നേരത്തെയും അങ്ങനെയാണ്. വിശ്വാസികള്‍ കൂടി അണി നിരക്കുന്ന പാര്‍ട്ടിയും മുന്നണിയുമാണ് ഞങ്ങളുടേത്.

എന്നാല്‍ വിശ്വാസികളുടെ അട്ടിപ്പേര്‍ അവകാശപ്പെടുന്ന ചിലയാളുകള്‍ ഞങ്ങള്‍ വിശ്വാസികള്‍ക്കെതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.