കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്‌

കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. 35 ഇടതുപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കാക്കനാട് കളക്ടറേറ്റിലെത്തിയാണ് കളക്ടർക്ക് കൈമാറിയത്.

മേയറുടെ ജനവിരുദ്ധ നിലപാടിനെതിരെ ഭരണപക്ഷത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.

മേയറുടെ ഭരണത്തിനെതിരെ ഇതുവരെ രേഖാമൂലം പരാതി നൽകിയത് യുഡിഎഫിലെ എട്ടോളം കൗൺസിലർമാരാണ്.

ഇതോടെയാണ് മേയറുടെ ജനവിരുദ്ധ ഭരണത്തിനെതിരെ ഇടതുപക്ഷത്തെ 35 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കളക്ടർക്ക് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചത്.

ഇന്നലെ വൈകിട്ടോടെ കാക്കനാട് കളക്ടറേറ്റിൽ എത്തിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

രണ്ടാഴ്ചക്കകം നോട്ടീസിൽ ചർച്ച നടക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം. അതേ സമയം ഭരണം പിടിച്ചെടുക്കാൻ അല്ല മറിച്ച് ജന ജീവിതം സുഗമമാക്കാൻ ആണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെജെ ആന്റണി പറഞ്ഞു.

സാമ്പത്തിക തിരിമറി ലക്ഷ്യം വെച്ചുകൊണ്ടുള്ള സുതാര്യത ഇല്ലാത്ത ഭരണമാണ് മേയർ സൗമിനി ജയിൻ കൊച്ചിൻ കോർപ്പറേഷനിൽ കാഴ്ചവയ്ക്കുന്നത്.

ഉദ്ഘാടന ചടങ്ങുകൾ മാത്രം നടത്തി കമ്മിറ്റികൾ പോലുമറിയാതെ സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള വിഷയത്തിൽ വ്യക്തിപരമായ അജണ്ടകൾ പാസാക്കിയെടുക്കാനാണ് മേയറുടെ ശ്രമം.

ഭരണം നാലു വർഷം തികയുമ്പോഴും ഭരണപക്ഷത്തെ കൗൺസിലർമാർ ഉൾപ്പെടെ സൗമിനി ജയിന്റെ ഭരണത്തിൽ അസംതൃപ്തരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel