കുതിരാന്‍ തുരങ്കം ഒരാഴ്ചയ്ക്കുള്ളില്‍ ഗതാഗത യോഗ്യമാക്കും; കലക്ടര്‍ക്ക് നിര്‍മാണ കമ്പനിയുടെ ഉറപ്പ്‌

കുതിരാനിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിലെ വീഴ്ച തുടർന്നാൽ നിർമ്മാണ കമ്പനി അധികൃതരുടെ പേരിൽ കേസെടുക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് നിലപാടെടുത്തതോടെ കുതിരാൻ തുരങ്കം ഒരാഴ്ചക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് കളക്ടർക്ക് നിർമ്മാണ കമ്പനിയുടെ ഉറപ്പ്.

മണ്ണുത്തി-വടക്കാഞ്ചേരി റീച്ചിലെ ദേശീയ പാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കുതിരാൻ തുരങ്കം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസിന് ആണ് കമ്പനി അധികൃതർ ഉറപ്പു നൽകിയത്.

തുരങ്കത്തിലെ മണ്ണ് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ജനുവരിയോടെ തുരങ്കം ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല.

ഇതിനിടെ കുതിരാൻ തുരങ്കം അടിയന്തിരമായി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News