സപ്ലയ്കോയുടെ ഓണം ഫെയർ 2019ന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വിപണി മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് തുറന്ന് കൊടുത്തു.

പ്രളയം സംസ്ഥാനത്ത് വലിയ ദുഖമുണ്ടാക്കിയെങ്കിലും സപ്ലയ്കോയുടെ വിപണിയിലൂടെ സാധാരണക്കാർക്ക് ഒാണമാഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു.

ഭക്ഷ്യമന്ത്രിപി തിലോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലയ്കോ ചെയർമാൻ കെ എൻ സതീഷ് ഐ എ എസ്, എം എൽ എമാർ തുടങ്ങിയവർ പങ്കെടുത്തു.