യൂറോ കപ്പിലെ മികച്ച ഫുട്‌ബോള്‍ താരമായി ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡെയ്ക് തെരഞ്ഞെടുക്കപ്പെട്ടു.

യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് വിര്‍ജിന്‍ വാന്‍ ഡെയ്ക്. മികച്ച പ്രതിരോധ താരവും വാന്‍ ഡെയ്ക് തന്നെയാണ്.

ലിവര്‍പൂളിന്റെ തന്നെ ആലിസണ്‍ ബെക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. ലയണല്‍ മെസി മികച്ച സ്‌ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച മധ്യ നിര താരമായി ഫ്രെങ്കി ഡിയോങ്കും മികച്ച വനിതാ ഫുട്‌ബോളറായി ലൂസി ബ്രോണ്‍സും തെരഞ്ഞെടുക്കപ്പെട്ടു