പ്രളയ ദുരിതത്തിലും ഓണമാഘോഷിക്കാന്‍ സഹായവുമായി സപ്ലയേകോ. സംസ്ഥാനത്തൊട്ടാകെ വിപണികള്‍ തുറന്ന് സപ്ലയ്‌കോയുടെ ഓണചന്തകള്‍.ഓണ ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.അരി 23രൂപ മുതല്‍25രൂപ വരയും പഞ്ചസാര 20രൂപക്കും മുളക് 71രൂപക്കും സപ്ലയ്‌കോയുടെ ഓണചന്തയില്‍ നിന്ന് ലഭിക്കും.

സപ്‌സീഡി ഇനത്തിലും അല്ലാതെയും വന്‍ വിലക്കുറവാണ് സപ്ലയ്‌കോയുടെ വിപണിയില്‍ ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും .സംസ്ഥാനത്തൊട്ടാകെ താലൂക്കടിസ്ഥാനത്തില്‍ സപ്ലയ്‌കോ ഓണചന്തകള്‍ തുറന്നിട്ടുണ്ട്.മാവോലിസ്റ്റോറുവഴിയും ഓണചന്തകള്‍ വഴി ലഭ്യമാകുന്ന അതേ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാണ്.

ആഹാരസാധനങ്ങള്‍ക്ക് പുറമെ ഇത്തവണ ഹോം അപ്ലയന്‍സുകളും മറ്റ് വീട്ടുപകരണങ്ങളും ഓണം പ്രമാണിച്ച് സപ്ലയ്‌കോ ഓണചന്തകളില്‍ നിന്ന് ലഭിക്കും.വലിയ ഡിസ്‌കൗണ്ടിലാണ് ഇലക്ട്രോണിക് ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.ഓണക്കാലത്ത് പ്രളയം വലിയ ദുഖം സമ്മാനിച്ചെങ്കിലും ഉള്ളത് കൊണ്ട് ഓണത്തെ വരവേല്‍ക്കാന്‍ ജനങ്ങള്‍ക്ക് എന്തുകൊണ്ടും സഹായകരമാണ് സപ്ലയ്‌കോയുടെ ഓരോവിപണികളും.