സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാഹചര്യം മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമാണ്; കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ രീതികളെ തകര്‍ക്കുന്ന നയങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു-കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി രണ്ടാമതായി ചര്‍ച്ചചെയ്ത രേഖ സംസ്ഥാന സര്‍ക്കാരും പാര്‍ടിയും എന്നതാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാഹചര്യം മുന്‍കാലങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. എല്ലാ ജനാധിപത്യരീതികളെയും കാറ്റില്‍പ്പറത്തി ആഗോളവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഫെഡറല്‍ രീതികളെ തകര്‍ക്കുന്ന നയങ്ങള്‍കൂടിയാകുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്.

സാമ്പത്തികമായി സംസ്ഥാന സര്‍ക്കാരിനെ ഞെക്കിക്കൊല്ലാനുള്ള പദ്ധതികളും നടപ്പാക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ വായ്പാപരിധി 24,000 കോടിയില്‍നിന്ന് 19,000 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. അടുത്തവര്‍ഷവും ഈ കുറവ് ആവര്‍ത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, ജിഎസ്ടിയുടെ സംസ്ഥാനവിഹിതം കേന്ദ്രസേനയ്ക്കുള്ള ചെലവ് കഴിച്ചേ നല്‍കാനാകൂ എന്ന തീരുമാനവും ഗുരുതരമായ സ്ഥിതിവിശേഷമാണ് സമ്പദ്ഘടനയില്‍ ഉണ്ടാക്കാന്‍പോകുന്നത്. വീണ്ടും പ്രളയം വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി 4500 കോടി രൂപയോളം സഹായിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒന്നും നല്‍കിയില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന നയം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്.

സംസ്ഥാനത്തോട് കാണിക്കുന്ന ഇത്തരം അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നുമില്ല. മാത്രമല്ല, സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പോലും തുരങ്കംവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പ്രകടനപത്രികയിലെ 600 പ്രഖ്യാപനങ്ങളില്‍ 53 എണ്ണം മാത്രമേ തുടങ്ങാന്‍ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നേരത്തേതന്നെ പാര്‍ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. 2017 മാര്‍ച്ച് 25, 26 തീയതികളില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ‘എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഒരു വിലയിരുത്തല്‍’ എന്ന രേഖ അംഗീകരിച്ചിരുന്നു. അതില്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന പരിശോധന ഈ രേഖയില്‍ നടത്തുകയുണ്ടായി. ജനങ്ങള്‍ക്ക് പൊതുവില്‍ നീതി നല്‍കണമെന്ന കാഴ്ചപ്പാട് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

അടിസ്ഥാനസൗകര്യ വികസനത്തിനായി ആരംഭിച്ച 50,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളില്‍ 45,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 258 കോടിയായി ഉയരുകയും നെല്ലുല്‍പ്പാദനത്തില്‍ ഉള്‍പ്പെടെ റെക്കോഡ് നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഉന്നയിക്കാറുള്ള വിമര്‍ശനം സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ഊന്നി നില്‍ക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്നായിരുന്നു. എന്നാല്‍, അത്തരമൊരു വിമര്‍ശനം ഉയര്‍ത്താന്‍പോലും പറ്റാത്തവിധം അടിസ്ഥാന സൗകര്യവികസന രംഗത്ത് വന്‍ കുതിപ്പാണ് ഈ സര്‍ക്കാര്‍ നടത്തിയത്. അടിസ്ഥാനസൗകര്യ വികസനത്തിനായി ആരംഭിച്ച 50,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളില്‍ 45,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 258 കോടിയായി ഉയരുകയും നെല്ലുല്‍പ്പാദനത്തില്‍ ഉള്‍പ്പെടെ റെക്കോഡ് നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.

നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള ഇടപെടലും നടക്കുകയാണ്. ഇതിന്റെ ഫലമായി സ്വകാര്യനിക്ഷേപങ്ങള്‍ ധാരാളമായി കടന്നുവരുന്ന സാഹചര്യവും രൂപപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. നിസാന്‍, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നിക്ഷേപത്തിനായി വന്നുകഴിഞ്ഞു. ഫുജിസു, ടൊയോറ്റോ, റെനേയോ തുടങ്ങിയ കമ്പനികളുമായി പ്രാഥമികചര്‍ച്ചകളും ആരംഭിച്ചു.

പ്രവാസികളുടെ നിക്ഷേപം വികസനത്തിനുപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടുകൂടി ആരംഭിച്ച ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ 48 നിര്‍ദേശങ്ങളില്‍ 10 നിര്‍ദേശങ്ങള്‍ തെരഞ്ഞെടുത്ത് നടപ്പാക്കുന്നതിനുള്ള നടപടിയും തുടങ്ങി. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 201718ലെ പദ്ധതിച്ചെലവ് 90.09 ശതമാനവും 201819ലേത് 92.98 ശതമാനവുമാണ്. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു സര്‍വകാല റെക്കോഡാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് 5 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പുതുതായി വന്നിട്ടുള്ളത്. എന്‍ഐആര്‍എഫ് റാങ്കിങ്ങിലെ ആദ്യ നൂറ് സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് 4 സര്‍വകലാശാലകളും സ്ഥാനംപിടിച്ചു. സാമൂഹ്യസുരക്ഷാസംവിധാനം എന്ന നിലയില്‍ പരമ്പരാഗത മേഖലയെ കണ്ട് ഇടപെടുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. 10 ലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി ക്ഷേമനിധി പെന്‍ഷന്‍ നല്‍കുകയുണ്ടായി.

സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചു. പൊലീസ്, എക്‌സൈസ് തുടങ്ങിയ മേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കാനും കഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി ബജറ്റില്‍ 10 ശതമാനം തുക മാറ്റിവച്ചു.

പട്ടികജാതിപട്ടികവര്‍ഗക്കാരുടെ ജനംസഖ്യാനുപാതികമായി ഉള്ളതിനേക്കാള്‍ അധികവിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തി രാജ്യത്തിനാകെ മാതൃകയാകാനും ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചു. പൊലീസ്, എക്‌സൈസ് തുടങ്ങിയ മേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കാനും കഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി ബജറ്റില്‍ 10 ശതമാനം തുക മാറ്റിവച്ചു. കുടുംബശ്രീയുടെ അംഗസംഖ്യ 12 ശതമാനം വര്‍ധിപ്പിക്കാനും കഴിഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 5 വര്‍ഷത്തിനിടയില്‍ 450 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയത്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 1294 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കിയിരിക്കുന്നത്. ഈ തുക നല്‍കിയതാകട്ടെ വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്ന തരത്തിലുമായിരുന്നു.

പിഎസ്സി മുഖാന്തരം ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ നിയമിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, 22,000 തസ്തികകള്‍ പുതുതായി കൊണ്ടുവന്നു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനും കഴിയുകയുണ്ടായി. സ്ഥലംമാറ്റത്തിന് മാനദണ്ഡം കൊണ്ടുവന്ന് ജീവനക്കാര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും സര്‍ക്കാരിന് സാധ്യമായി.

ക്രമസമാധാനരംഗത്ത് രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയും തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നതിന് പൊലീസിന് കഴിഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ വര്‍ഗീയധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെയും പ്രതിരോധിക്കാനായി. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന ഇടപെടല്‍ നടത്താനുമായിട്ടുണ്ട്.

കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ച് ധവളപത്രം ഇറക്കാനായി എന്നതും ശ്രദ്ധേയമായ ഒരു ചുവടുവയ്പുതന്നെയാണ്.

വ്യവസായം, സഹകരണം, ആരോഗ്യം, വൈദ്യുതി, വിവരസാങ്കേതികം, പൊതുമരാമത്ത്, ശാസ്ത്രസാങ്കേതികം, വിനോദസഞ്ചാരം, ഫിഷറീസ് എന്നീ മേഖലകളിലെ നയരേഖകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ദിശാബോധത്തോടെ മുന്നോട്ടുപോകാനും സര്‍ക്കാരിനായി. കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ച് ധവളപത്രം ഇറക്കാനായി എന്നതും ശ്രദ്ധേയമായ ഒരു ചുവടുവയ്പുതന്നെയാണ്.

സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലയെ സംബന്ധിച്ചും രേഖ വിലയിരുത്തുകയുണ്ടായി. ഭരണരംഗത്ത് അഴിമതി നിര്‍മാര്‍ജനം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ നിലനില്‍ക്കുന്ന അഴിമതി അവസാനിപ്പിക്കുന്നതിന് ശക്തമായ നിലപാടുകള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ അംഗീകരിക്കുന്ന പദ്ധതികള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വേഗത്തില്‍ത്തന്നെ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനാകണം. സര്‍ക്കാര്‍ ഗുണപരമായ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കുമ്പോള്‍ അതിനെതിരെ സ്ഥാപിത താല്‍പ്പര്യക്കാര്‍ സ്വാഭാവികമായും രംഗത്തുവരും. ഇവരുടെ പ്രചാരവേലകളെ ജനങ്ങളെ അണിനിരത്തി നേരിടേണ്ടതിന്റെ പ്രാധാന്യവും മുന്നോട്ടുവച്ചിട്ടുണ്ട്. മിഷനുകളെ ജനകീയമാക്കാനുള്ള ഇടപെടലിന്റെ പ്രാധാന്യവും രേഖ എടുത്തുപറഞ്ഞു.

പൊതുമേഖല വിറ്റുതുലയ്ക്കുക, കാര്‍ഷികമേഖലയെ തകര്‍ക്കുക, ആരോഗ്യ, വിദ്യാഭ്യാസാദി മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക, സാമൂഹ്യസുരക്ഷാ പദ്ധതിയെ തകര്‍ക്കുക, സിവില്‍ സര്‍വീസിനെ ഇല്ലാതാക്കുക, മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കുക, നവോത്ഥാന കാഴ്ചപ്പാടുകളെ തകിടം മറിക്കുക തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. കോണ്‍ഗ്രസും ബിജെപിയും പിന്തുടര്‍ന്ന സാമ്പത്തികനയം ഇതായിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായ ബദല്‍ നയം മുന്നോട്ടുവച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

മതനിരപേക്ഷമൂല്യങ്ങളെ സംരക്ഷിക്കാനും നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനും ഇടപെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇടതുപക്ഷ ബദല്‍ നയമാണ് മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തെ സഹകരണമേഖലയെ ഞെക്കിക്കൊല്ലാനുള്ള കേന്ദ്രസര്‍ക്കാര്‍ പരിശ്രമത്തെ പ്രതിരോധിച്ച് സംരക്ഷിച്ച് നിര്‍ത്തിയതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ ഫലമായിട്ടായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കുക എന്നത് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള പോരാട്ടത്തിന് പ്രധാനമാണ്. മാത്രമല്ല, കേരളത്തിന്റെ വികസനത്തെ ജനക്ഷേമകരമായ ഉള്ളടക്കത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here