പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കേരളാ കോണ്‍ഗ്രസ്

പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകുന്നു. ഇരുവിഭാഗത്തിലും അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ നാളെ കോട്ടയത്ത് യുഡിഎഫ് നേതാക്കളുടെ യോഗം.

പിജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രം ജോസ് കെ മാണിയുമായി ഒത്തുതീര്‍പ്പു മതിയെന്നാണ് ജോസഫിന്റെ തീരുമാനം. ഒപ്പം നിഷയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥയും ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ചിഹ്നം മുന്‍നിര്‍ത്തിയുള്ള ജോസഫിന്റെ വില പേശലിന് മുന്നില്‍ കീഴടങ്ങാനും ജോസ് കെ മാണി തയ്യാറല്ല. ഇ ജെ അഗസ്തിയെ പൊതു സമ്മതനാക്കിയാല്‍ അംഗീകരിക്കാമെന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതോടെ, ജയിച്ചാല്‍ അഗസ്തി ജോസഫിനൊപ്പം ചേരുമോയെന്ന ആശങ്ക ജോസ് കെ മാണി ക്യാമ്പിലുമുണ്ട്.

നിലവിലെ തര്‍ക്കം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളും ഇനി നേരിട്ട് ചര്‍ച്ച ചെയ്യില്ല. പകരം കോണ്‍ഗ്രസ് നേതാക്കള്‍ ഇടനില നില്‍ക്കും. ജോസഫും ജോസ് കെ മാണിയും തുടരുന്ന കടുംപിടുത്തത്തിനിടെ നാളെ ചേരുന്ന യു ഡി എഫ് നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകാനിടയില്ല. അതേസമയം, കേരള കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധിക്ക് മറയിടാന്‍ അടുത്ത മാസം മൂന്നിന് പാലായില്‍ രാപ്പകല്‍ സമരം നടത്തി ജനശ്രദ്ധ തിരിക്കാനാണ് ആണ് ഇപ്പോള്‍ യുഡിഎഫ് നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News