കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ് കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി വാദം കേള്‍ക്കുന്നത്.

നേരത്തെ വാദം പൂര്‍ത്തിയായിരുന്നെങ്കിലും ജഡ്ജി സ്ഥലം മാറിപ്പോയതിനാലാണ് പുതിയ ജഡ്ജി വാദം കേള്‍ക്കുന്നത്. സ്റ്റേ തുടരുന്ന സാഹചര്യത്തില്‍ അന്തിമ വിധി നീളന്നത് പി ജെ ജോസഫിന് അനുഗ്രഹമാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും പാര്‍ട്ടി ചിഹ്നം നല്‍കാനും തനിക്ക് മാത്രമാണ് അധികാരമന്നാണ് പി ജെ ജോസഫിന്റെ അവകാശവാദം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here