കൊച്ചി മെട്രൊ: തൈക്കൂടം ലൈനില്‍ പരിശോധന തുടരുന്നു സെപ്റ്റംബര്‍ ആദ്യവാരം സര്‍വ്വീസ് തുടങ്ങും

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശോധന അവസാനിച്ചാല്‍ പുതിയ പാത ഉദ്ഘാടന സജ്ജമാകും.സെപ്റ്റംബര്‍ ആദ്യവാരം സര്‍വ്വീസ് തുടങ്ങാനാണ് കെ എം ആര്‍ എല്ലിന്റെ തീരുമാനം.കൊച്ചിക്കാര്‍ക്ക് ഓണസമ്മാനമായാണ് മെട്രൊ മഹാരാജാസില്‍ നിന്ന് തൈക്കൂടത്തേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്.

പുതിയ പാതയിലെ അഞ്ച് സ്റ്റേഷനുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.മഹാരാജാസ് മുതല്‍ തൈക്കൂടംവരെയുള്ള 5.6 കിലോമീറ്ററില്‍ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.ഇതെ തുടര്‍ന്നാണ് മെട്രൊ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്‍ ഇന്ന് പരിശോധനക്കെത്തിയത്.

സ്റ്റേഷനുകളിലെ ലിഫ്റ്റുകള്‍,എസ്‌ക്കലേറ്ററുകള്‍,അഗ്‌നി ശമന സംവിധാനങ്ങള്‍,അടിയന്തിര സുരക്ഷാ സ്വിച്ചുകള്‍,സിഗ്‌നലിങ്ങ് സംവിധാനങ്ങള്‍ തുടങ്ങി മുഴുവന്‍ സംവിധാനങ്ങളും സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ച് വരികയാണ്.പരിശോധന പൂര്‍ത്തിയായ ശേഷം സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാല്‍ സെപ്റ്റംബര്‍ ആദ്യവാരം സര്‍വ്വീസ് തുടങ്ങാനാണ് മെട്രൊ അധികൃതരുടെ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയനാകും ആദ്യ സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യുക.ഇതോടൊപ്പം വാട്ടര്‍ മെട്രൊ ടര്‍മിനല്‍,പേട്ട- എസ് എന്‍ ജംങ്ക്ഷന്‍ പാത എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here