സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന ക്ലാസ്‌റൂമുകളുമായി വലിയതുറ ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍

സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന ക്ലാസ്‌റൂമുകള്‍.തിരുവനന്തപുരം വലിയതുറ ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിന്റെ പുതിയ അക്കാഡമിക് ബ്ലോക്കാണ് സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന രീതിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായിട്ടാണ് നിര്‍മ്മാണം.

കണ്ടാല്‍ സര്‍ക്കാര്‍ സ്‌കൂളെന്ന് പറയില്ല.ഏതോ സ്റ്റാര്‍ഹോട്ടലാണന്നെ തേന്നു.സംശയം വേണ്ട ഇത് ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ പുതുതായി നിര്‍മ്മിച്ച ബ്ലോക്കാണ്.തിരുവനന്തപുരം വലിയതുറ ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ അക്കാഡമിക് മന്ദിരം.

രണ്ട് നിലകളിലായി 5 ക്ലാസ്സ് റൂമുകള്‍, 10 ലബോറട്ടറികള്‍, 2 സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, ടോയ്‌ലറ്റുകള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആധുനികസൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു.

തീരദേശജനതയുടെ ഉന്നമനത്തിന് വിദ്യാഭ്യാസമേഖലയുടെ വികസനം ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ ഇടപെടലുകള്‍.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തിര്‍ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്‌റൂമുകള്‍ നിര്‍മ്മിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here