ഇനി മുതല്‍ സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം റജിസ്റ്റര്‍ ചെയ്യാം

വാഹന ഉടമയുടെ താമസ സ്ഥലം എവിടെയാണെങ്കിലും ഇനി മുതല്‍ സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം റജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ അടുത്ത മാസം ഒന്നു മുതല്‍ സൗകര്യം വരുന്നത്. നിലവില്‍ വാഹനം റജിസ്റ്റര്‍ ചെയ്യുന്ന ആര്‍ടിഒ ഓഫിസ് പരിധിക്കുള്ളില്‍ സ്ഥിരമായോ താല്‍ക്കാലികമായോ താമസിക്കുകയും രേഖ ഹാജരാക്കുകയും ചെയ്താലെ വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.

മറ്റിടങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ റജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വാഹനം നാട്ടിലേക്കു കൊണ്ടുപോകണം. മാത്രമല്ല ല്‍ റജിസ്റ്റര്‍ ചെയ്യുന്ന ഓഫിസിനു കീഴിലെ റജിസ്‌ട്രേഷന്‍ നമ്പറേ അനുവദിച്ചിരുന്നുമുളളു. എന്നാല്‍ ഏത് ഓഫിസില്‍ നിന്നും ഏതു ജില്ലയുടെ റജിസ്‌ട്രേഷന്‍ നമ്പറും സ്വന്തമാക്കാമെന്നതാണു പുതിയ ഭേദഗതിയിലുളളത്.

ഏറ്റവും ആവശ്യക്കാരുള്ള റജിസ്‌ട്രേഷന്‍ നമ്പറുകള്‍ (തിരുവനന്തപുരത്തെ കെഎല്‍ 01 പോലുള്ളവ) സ്വന്തമാക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കുമെന്നതിനാല്‍, മേല്‍വിലാസത്തിലെ ആര്‍ടിഒ ഓഫിസിനു കീഴിലെ നമ്പര്‍ നല്‍കാനാണ് ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News