കോഴിക്കോട്: സിഐടിയു സമരം നടത്തി മുത്തൂറ്റ് ഫിനാന്‍സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം.

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ലെന്നും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയാണെന്നും എളമരം വ്യക്തമാക്കി.

ശമ്പള വ്യവസ്ഥ വേണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് മുന്‍കൈ എടുക്കണമെന്നും എളമരം ആവശ്യപ്പെട്ടു.

സ്ഥാപനം പൂട്ടുമെന്ന ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും എളമരം കരീം പറഞ്ഞു.