യെച്ചൂരി രാജ്യത്തോട്: ”കേന്ദ്രം പറയുന്നത് പോലെയല്ല കശ്മീരിലെ സാഹചര്യം; കണ്ട കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും”

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരിച്ച് ദില്ലിയില്‍ എത്തി.

കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പോലെയല്ല കശ്മീരിലെ സാഹചര്യമെന്നും തരിഗാമി ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണെന്നും യെച്ചൂരി രാജ്യത്തോട് പറഞ്ഞു.

താന്‍ കണ്ട കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അവസരമൊരുക്കിയത്. വ്യാഴാഴ്ച വന്‍ സുരക്ഷാവലയത്തിലാണ് യെച്ചൂരി ഗുപ്കാര്‍ റോഡിലെ തരിഗാമിയുടെ വീട്ടിലെത്തിയത്.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചശേഷം വീട്ടുതടങ്കലിലായ കശ്മീര്‍ നേതാക്കളെ സന്ദര്‍ക്കുന്നതിന് കോടതിവഴിയുള്ള സാധ്യത തേടിയ ഏക നേതാവാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News