പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി.ഒ സൂരജ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് അറസ്റ്റില്‍.

സൂരജിനെ കൂടാതെ നിര്‍മാണ കമ്പനി ആര്‍ഡിഎക്‌സ് പ്രോജക്ട് എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ഡിബിഡിസികെ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. അഴിമതി, ഗുഢാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കുമ്പോഴാണ് പാലാരിവട്ടം മേല്‍പ്പാലത്തിന് കരാര്‍ നല്‍കിയത്. മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ നടപടിമുതല്‍ അഴിമതി നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News