ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. എന്നാല്‍ അതിന്റെ ഇരട്ടി വ്യാജ ആരോപണങ്ങളും ഉയരുന്നുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്ന് ആരോപിച്ച് സ്ത്രീക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മീററ്റിലെ തിരക്കേറിയ ഒരു ചന്തയില്‍വെച്ചാണ് യുവതിക്ക് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.