ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദവിയേറ്റതോടെ പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ പാക്ക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്ന് യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ അവഗാഹം സൃഷ്ടിക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ്.

മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാന്‍ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു.