രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകള്‍ ഘടനപരമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് സൂചിപ്പിച്ച് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ചാക്രിക പ്രതിസന്ധിയിലേക്ക് നീങ്ങാമെന്നും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കമ്പോളത്തില്‍ ഡിമാന്റ് ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുളള പോക്കിനെയും വളര്‍ച്ചയേയും തടയുന്നു. ഇതിനെ തടയാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുന്ന റിസര്‍വ് ബാങ്ക്, സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതും പ്രതിസന്ധി മറികടക്കാന്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here